കർണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം

OCTOBER 19, 2024, 2:03 PM

കേരള കർണാടക രഞ്ജി ട്രോഫി മത്സരത്തിൽ മഴ മുക്കാൽ പങ്കും കളി അപഹരിച്ച ആദ്യ ദിവസം കർണാടയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ടോസ് നേടിയ കർണാടക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 88 റൺസെന്ന നിലയിലാണ് കേരളം. 57 റൺസോടെ രോഹൻ കുന്നുമ്മലും 31 റൺസോടെ വത്സൽ ഗോവിന്ദുമാണ് ക്രീസിൽ.

മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ 23 ഓവർ മാത്രമാണ് ആദ്യ ദിവസം എറിയാനായത്. രോഹൻ കുന്നുമ്മൽ 74 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സുമടക്കം 57 റൺസാണെടുത്തത്. നാല് ഫോറടങ്ങുന്നതായിരുന്നു വത്സൽ ഗോവിന്ദിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കർണ്ണാടയ്‌ക്കെതിരെ കളിക്കാൻ ഇറങ്ങിയത്. സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ എം.ഡി. നിധീഷ്, കെ.എം. ആസിഫ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ എന്നിവർക്ക് പകരമാണ് ഇവരെ ഉൾപ്പെടുത്തിയത്.

vachakam
vachakam
vachakam

ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കർണ്ണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam