സീസണിലെ രണ്ടാമത്തെ ജയവുമായി ബ്ലാസ്‌റ്റേഴ്‌സ്

OCTOBER 21, 2024, 10:42 AM

കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊഹമ്മദൻസിനെ തോൽപ്പിച്ച് കേരള ബ്‌ളാസ്റ്റേഴ്‌സ്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത്

മൊഹമ്മദൻസാണ്. 28ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് മൊഹമ്മദൻസിന്റെ ഗോൾ പിറന്നത്. 20ാം മിനിട്ടിൽ ജോസഫര അദേയ്ക്ക് പരിക്കേറ്റതിനാൽ ഫ്‌ളോറന്റ് ഓഗിയറെ പകരമിറക്കിയാണ് മൊഹമ്മദൻസ് കളിച്ചത്. 23ാം മിനിട്ടിൽ മുഹമ്മദ് അസ്ഹറിന്റെ ഫൗളിന് റഫറി മഞ്ഞക്കാർഡ് കാട്ടുകയും മൊഹമ്മദൻസിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്ത മിർയാലാൽ കാസിമോവ് ലക്ഷ്യം തെറ്റാതെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഈ ഗോളിന് ആദ്യ പകുതിയിൽ മൊഹമ്മദൻസ് ലീഡ് ചെയ്തു. ആദ്യ പകുതിയുടെ അവസാന സമയത്ത് ബ്‌ളാസ്റ്റേഴ്‌സ് അസ്ഹറിനെ വലിച്ച് ഡാനിഷ് ഫറൂഖിനെ കളത്തിലിറക്കി.

രണ്ടാം പകുതിയിൽ ഗോൾ മടക്കാനുറച്ചായിരുന്നു ബ്‌ളാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ. 67ാം മിനിട്ടിൽ സദോയ്‌യുടെ പാസിൽ നിന്ന് ഖ്വാമി പെപ്രയാണ് സമനില ഗോൾ നേടിയത്. 75ാം മിനിട്ടിൽ ഹുയിദ്രോം നവോച്ച സിംഗിൽ നിന്ന് ലഭിച്ച പാസുമായി ജീസസ് ജിമിനെസ് വിജയഗോൾ നേടുകയും ചെയ്തു.

vachakam
vachakam
vachakam

സീസണിലെ ബ്‌ളാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. ഇതോടെ അഞ്ചുമത്സരങ്ങളിൽ എട്ടുപോയിന്റുമായി ബ്‌ളാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാമത് ഉയർന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam