ജർമ്മൻ ബുണ്ടസ് ലീഗ്: ആർ.ബി പൈപ്‌സിഗ്, ഫ്രയ്ബർഗ്, ലെവർകുസൻ ജയിച്ചു

OCTOBER 21, 2024, 2:17 PM

ജർമ്മൻ ബുണ്ടസ് ലീഗയിൽ മെയിൻസിനെ 2 ഗോളുകൾക്ക് തോൽപ്പിച്ച് ആർ.ബി ലൈപ്‌സിഗ് ലീഗിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ സാവി സിമൻസ്, വില്ലി ഓർബാൻ എന്നിവർ നേടിയ ഗോളുകൾക്കാണ് ലൈപ്‌സിഗ് ജയം കണ്ടത്. ജയത്തോടെ 7 കളികളിൽ നിന്ന് 17 പോയിന്റുകളുമായി അവർ ലീഗിൽ ഒന്നാമതെത്തി.

ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ നിലവിൽ രണ്ടാമതുള്ള ഫ്രയ്ബർഗ് ഓഗ്‌സ്ബർഗിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ജയിച്ചത്. ഇന്ന് ഫ്രാങ്ക്ഫർട്ടിനെതിരെ ജയം കുറിച്ച നിലവിലെ ജേതാക്കളായ ബയേർ ലെവർകുസൻ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

9ാമത്തെ മിനിറ്റിൽ വിക്ടർ ബോണിഫെസ് പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ ഒമർ മർമൗഷിന്റെ പെനാൽട്ടിയിൽ ഫ്രാങ്ക്ഫർട്ടാണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ റോബർട്ട് ആൻഡ്രിച്, വിക്ടർ ബോണിഫെസ് എന്നിവരുടെ ഗോളിൽ ലെവർകുസൻ ജയം കാണുക ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam