ടെക്സാസ്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്ബാൾ ലോകകപ്പിന്റെ മുഴുവൻ മത്സരക്രമം ഉടൻ ഫിഫ പുറത്തുവിടും. 2026 ജൂൺ 11ന് മെക്സിക്കോയിലെ ആസ്ടെക്ക് സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടനമത്സരം. 13 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.
മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തിയശേഷമുള്ള ആദ്യ ലോകകപ്പാണിത്. യു.എസിലെ ആദ്യമത്സരം ജൂൺ 12ന് ലോസ് ആഞ്ചലസിലും കാനഡയിലെ മത്സരം അതേദിവസം ടൊറന്റോയിലുമായിരിക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് ഒൻപതിന് തുടങ്ങും. ജൂലായ് 19ന് ന്യൂയോർക്കിലോ ന്യൂജേഴ്സിയിലോ ആയിരിക്കും ഫൈനൽ.
നേരിട്ടും മറ്റു മാധ്യമങ്ങളിലൂടെയുമായി 500 കോടിയോളം ആളുകൾ മത്സരം കാണുമെന്നു കരുതുന്നു. ലോകകപ്പിന്റെ ടിക്കറ്റുവിൽപ്പനയിലും ചരിത്രംകുറിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്