സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളർച്ച 11.2 ശതമാനം

OCTOBER 21, 2024, 7:21 PM

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 11.8 ശതമാനത്തിൽ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്ഇ) വിലയിരുത്തൽ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകൾ വിശകലനം ചെയ്താണ് എൻഎസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

മധ്യപ്രദേശിന്റെ കാര്യത്തിൽ ഇത് 0.6 ശതമാനമാണെങ്കിൽ മിസോറാമിന്റെ കാര്യത്തിൽ 22.1 ശതമാനമാണ് എന്ന രീതിയിൽ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്റെ കാര്യത്തിൽ 10.6 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകൾ മൂന്നു വർഷം ശക്തമായി ഉയർന്ന ശേഷം 2025 സാമ്പത്തിക വർഷത്തിൽ മിതമായ തോതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പഞ്ചാബ്, കേരളം, ഹിമാചൽ പ്രദേശ് തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ റവന്യൂ വരുമാനത്തിന്റെ 35 ശതമാനം  2025 സാമ്പത്തിക വർഷത്തിലെ പ്രതിജ്ഞാബദ്ധമായ  ചെലവുകൾക്കായി നീക്കിവച്ചിട്ടുണ്ട്.

vachakam
vachakam
vachakam

21 സംസ്ഥാനങ്ങളുടെ ആകെ റവന്യൂ കമ്മി 10 ലക്ഷം കോടി രൂപയാണ്. നികുതി വരുമാനത്തിന്റെ 30 ശതമാനം മാത്രം സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനത്തിന് മുകളിൽ ബാധ്യതയാണ്. സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടത് കൂടുതൽ നിർണായകമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam