ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കി ഇസ്രായേല്‍ സംഘര്‍ഷം: അംബാനിക്കും അദാനിക്കും വന്‍ നഷ്ടം

OCTOBER 4, 2024, 10:04 PM

ഇറാനും ഇസ്രായേലുമായുള്ള സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെ ശരിക്കും പിടിച്ചുകുലുക്കിയിരിക്കുകയാണ്. സെന്‍സെക്സിലും നിഫ്റ്റിയിലും വലിയ വീഴ്ച്ചയാണ് ഉണ്ടായത്. അത് പ്രമുഖ കമ്പനികളെയും ശതകോടീശ്വരന്‍മാരെയും ബാധിച്ചിട്ടുമുണ്ട്.

ഇന്ത്യന്‍ ബിസിനസ് ലോകത്തെ ചക്രവര്‍ത്തികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. അടുത്തിടെയാണ് അദാനി ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അംബാനിയെ മറികടന്ന് മുന്നിലെത്തിയത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് അദാനി. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഈ അതിസമ്പന്നര്‍ക്കും വലിയ നഷ്ടങ്ങളാണ് ഓഹരി വിപണിയില്‍ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്.

സെന്‍സെക്സ് 1770 പോയിന്റും നിഫ്റ്റി 546 പോയിന്റുമാണ് വിപണിയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇടിഞ്ഞത്. അതേസമയം വമ്പന്‍ കമ്പനികള്‍ക്കും ഉടമകള്‍ക്കും ഒരുപോലെ തകര്‍ച്ച ഇതിലൂടെ ഉണ്ടായിരിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും അദാനി ഗ്രൂപ്പിനുമാണ് നഷ്ടമുണ്ടായിരിക്കുന്നത്.

ആഗോള ബില്യണയര്‍ പട്ടികയില്‍ ഇരുവര്‍ക്കും ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇവരുടെ സമ്പത്തില്‍ കാര്യമായ കുറവ് വന്നിരിക്കുകയാണ്. വ്യാഴാഴ്ച്ചയാണ് ഏറ്റവും വലിയ വീഴ്ച്ച ഓഹരി വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ബിഎസ്സിയുടെ വിപണി മൂല്യം 10 ലക്ഷം കോടിയില്‍ അധികമാണഅ ഇടിഞ്ഞത്. നിഫ്റ്റി 545.56 പോയിന്റുകള്‍ ഇടിഞ്ഞു. 25250 ആണ് വ്യാപാരം അവസാനിപ്പിച്ചത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലാണ് തകര്‍ച്ചയുണ്ടായിരിക്കുന്നത്. 3.95 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. ഓഹരി 2813.95 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 19.05 ലക്ഷം കോടിയായി കുറയുകയും ചെയ്തു. മുകേഷ് അംബാനിയുടെ ആസ്തിയിലും വലിയ ഇടിവ് രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam