കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ നെറ്റ്‌വർക്കായി വി; മൊബൈൽ കണക്റ്റിവിറ്റിയും ഡാറ്റ വേഗതയും വർദ്ധിപ്പിക്കുന്നു

SEPTEMBER 23, 2024, 7:00 PM

കൊച്ചി: ദേശീയ തലത്തിലെ വികസനത്തിന്റെ ഭാഗമായി മുൻനിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കവറേജും ശേഷിയും വികസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ ശൃംഖലയായ വി 14 ജില്ലകളിലെ 8000ത്തിലേറെ സൈറ്റുകളിലായി 900 മെഗാഹെർട്‌സ് അധിക സ്‌പെക്ട്രമാണ് വിന്യസിച്ചത്. ഇതുവഴി ഉപഭോക്താക്കൾക്ക് വീടിനുള്ളിൽ മികച്ച കവറേജും കണക്റ്റിവിറ്റിയും ലഭിക്കും. വേഗത്തിലുള്ള ഡാറ്റാ സ്പീഡും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും.

ഏപ്രിൽ മാസത്തിൽ എഫ്പിഒയിലൂടെ 18,000 കോടി രൂപ വിജയകരമായി സമാഹരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നെറ്റ്‌വർക്ക് വികസന നീക്കങ്ങൾ നടത്തുന്നത്. ഈ തുക 4ജി കവറേജ് വിപുലീകരിക്കാൻ ഉപയോഗിക്കുമെന്ന് വി അറിയിച്ചു. കണക്ടിവിറ്റി, എന്റർടൈൻമെന്റ് എന്നിവ സംയോജിപ്പിച്ചു നൽകുന്ന നിരവധി നീക്കങ്ങളാണ് വി ഉപഭോക്താക്കൾക്കു നൽകി വരുന്നത്. അടുത്തിടെ  കമ്പനിയുടെ  മൊബിലിറ്റി, ബ്രോഡ്ബാൻഡ് ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡുമായി സഹകരിച്ച് വി വൺ പുറത്തിറക്കി. ഇത് 2499 രൂപയിൽ ആരംഭിക്കുന്ന ഒടിടി ബണ്ടിൽഡ് പ്ലാനുകളുമായാണ് വരുന്നത്.

എൽ900 പ്രയോജനപ്പെടുത്തി തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണെന്ന് വോഡഫോൺ ഐഡിയ കേരള, തമിഴ്‌നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ.എസ്. ശാന്താറാം പറഞ്ഞു. വീട്ടിലായാലും ഓഫിസിലായാലും പൊതു സ്ഥലത്തായാലും തങ്ങളുടെ ഉപഭോക്താക്കൾക്ക് കേരളത്തിലെ ഒന്നാം നമ്പർ മൊബൈൽ നെറ്റ്‌വർക്കിന്റെ പിന്തുണയോടെ തടസമില്ലാതെ കണക്ടഡ് ആയിരിക്കാൻ ഇതു സഹായിക്കുമെന്നും വരും മാസങ്ങളിൽ പുതിയ ആനുകൂല്യങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതോടൊപ്പം നെറ്റ്വർക്ക് അടിസ്ഥാന സൗകര്യത്തിനായുള്ള നിക്ഷേപവും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

കേരളത്തിലെ ജനങ്ങളുടെ ആശയവിനിമയവും കണ്ര്രകിവിറ്റി ആവശ്യകതകളും വി മനസ്സിലാക്കി മികച്ച പ്ലാനുകളും ഓഫറുകളുമായി കാര്യമായ മുന്നേറ്റം നടത്തുകയും ചെയ്യുന്നു.

1. വി ഗ്യാരണ്ടി പ്രോഗ്രാം: 5ജി സ്മാർട്ട്‌ഫോണുകളോ പുതിയ 4ജി സ്മാർട്ട്‌ഫോണുകളോ ഉള്ള വി ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ 130ജിബി ഗ്യാരണ്ടീഡ് അധിക ഡാറ്റ ലഭിക്കുന്നു. തുടർച്ചയായ 13 റീചാർജ് സൈക്കിളുകൾക്കായി ഓരോ 28 ദിവസത്തിലും 10ജിബി തനിയെ ക്രെഡിറ്റ് ആകും.

2. 1201 രൂപയുടെ പ്രതിമാസ വാടകയ്ക്ക് പുതുക്കിയ റെഡ്എക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാൻ നോൺസ്റ്റോപ്പ് സർഫിംഗ്, സ്ട്രീമിംഗ്, നെറ്റ്ഫ്‌ളിക്‌സ് അടിസ്ഥാന പ്ലാൻ, ആറ് മാസത്തെ സ്വിഗ്ഗി വൺ അംഗത്വം, ഏഴ് ദിവസത്തെ ഇന്റർനാഷണൽ റോമിംഗ് പായ്ക്ക് തുടങ്ങിയ കോംപ്ലിമെന്ററി ഓഫറുകളുമായി അൺലിമിറ്റഡ് ഡാറ്റ നൽകുന്നു.

vachakam
vachakam
vachakam

3. വി മൂവീസ് & ടിവി ആപ്പ് ഒറ്റ സബ്‌സ്‌ക്രിപ്ഷനിൽ 17 ഒടിടി പ്ലാറ്റ്‌ഫോമുകളും  350 ലൈവ് ടിവി ചാനലുകളും ലഭ്യമാക്കുന്നു. ഇത് ഇപ്പോൾ രണ്ട് പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളിൽ ലഭ്യമാണ്. വി മൂവീസ് & ടിവി പ്ലസ് പ്രതിമാസം 248 രൂപയ്ക്കും, വി മൂവീസ് & ടിവി ലൈറ്റ്  പ്രതിമാസം 154 രൂപയ്ക്കും ലഭ്യമാണ്.

4. വി അതിന്റെ ബണ്ടിംഗ് പ്ലാനുകൾ വിപുലീകരിക്കുന്നു. നിലവിൽ ഇത് ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സൺനെസ്റ്റ് എന്നിവയ്‌ക്കൊപ്പം ഒടിടി ബണ്ടിലുകൾ ലഭ്യമാക്കുന്നു കൂടാതെ കൂടുതൽ പങ്കാളിത്തങ്ങൾക്കുള്ള നടപടിക്രമങ്ങളിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam