ബംഗളൂരു: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. വില്‍പ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് അന്ന് തീരുമാനിച്ചത്.
തമിഴ്‌നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് ഫോര്‍ഡ് മോട്ടോര്‍ പദ്ധതിയിടുന്നത്. രണ്ട് വര്‍ഷം മുമ്പ് ഉല്‍പ്പാദനം നിര്‍ത്തിയ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കമ്പനി അറിയിച്ചു.
കയറ്റുമതിക്കായി സംസ്ഥാനത്ത് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം കയറ്റുമതിക്കായി ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നതിനായി താല്‍പര്യം അറിയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതായും ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്