ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേത്; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് 85 ാം റാങ്ക്

JANUARY 9, 2025, 5:49 AM

ന്യൂഡെല്‍ഹി: 2005 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ അഞ്ച് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. 2024 ല്‍ ലെ 80 ാം റാങ്കില്‍ നിന്ന് 85-ലേക്കാണ് ഇന്ത്യയുടെ റാങ്ക് താഴ്ന്നത്. 

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് ലോകത്തെ 199 പാസ്പോര്‍ട്ടുകളുടെ കരുത്ത് സൂചിപ്പിക്കുന്ന ഇന്‍ഡക്‌സാണ്. വിസ രഹിതമായി പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ചാണ് റാങ്ക് നിശ്ചയിക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐഎടിഎ) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

ഏറ്റവും പുതിയ ഡാറ്റയനുസരിച്ച്, ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമയ്ക്ക് 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇക്വറ്റോറിയല്‍ ഗിനിയ, നൈജര്‍ എന്നിവയുമായി ഇന്ത്യ 85 ാം റാങ്ക് പങ്കിടുന്നു.

vachakam
vachakam
vachakam

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ആധിപത്യം നിലനിര്‍ത്തി. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക അനുസരിച്ച്, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുള്ള ഒരാള്‍ക്ക് ലോകമെമ്പാടുമുള്ള 195 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

ജപ്പാന്‍ (193 രാജ്യങ്ങള്‍), ഫിന്‍ലന്‍ഡ് (192 രാജ്യങ്ങള്‍), ഫ്രാന്‍സ് (192 രാജ്യങ്ങള്‍), ജര്‍മ്മനി (192 രാജ്യങ്ങള്‍), ഇറ്റലി (192 രാജ്യങ്ങള്‍), ദക്ഷിണ കൊറിയ (192 രാജ്യങ്ങള്‍), സ്‌പെയിന്‍ (192 രാജ്യങ്ങള്‍), ഓസ്ട്രിയ (191) ഡെന്‍മാര്‍ക്ക് (191 രാജ്യങ്ങള്‍) എന്നിവയാണ് തൊട്ടുപിന്നില്‍.

കഴിഞ്ഞ ദശകത്തില്‍ സൂചികയില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് യുഎഇയാണ്. 2015 മുതല്‍ അധികമായി 72 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യുഎഇ പാസ്‌പോര്‍ട്ട് പ്രവേശനം നേടി. ലോകമെമ്പാടുമുള്ള 185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ പത്താം സ്ഥാനത്താണ് യുഎഇ പാസ്‌പോര്‍ട്ട്. 

vachakam
vachakam
vachakam

2015 നും 2025 നും ഇടയില്‍ വെനസ്വേലയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇടിവ് സംഭവിച്ചത് യുഎസിനാണ്. ഏഴ് സ്ഥാനങ്ങള്‍ ഇടിഞ്ഞ് 2-ല്‍ നിന്ന് നിലവിലെ 9-ആം സ്ഥാനത്തേക്ക് യുഎസ് പാസ്‌പോര്‍ട്ടിന്റെ റാങ്ക് എത്തി. 

പാക്കിസ്ഥാനും യെമനും ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ വളരെ പിന്നില്‍ 103-ാം സ്ഥാനം പങ്കിട്ടു. 33 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇരു രാജ്യങ്ങളിലെയും പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം. ഇറാഖ് (31 രാജ്യങ്ങള്‍), സിറിയ (27 രാജ്യങ്ങള്‍), അഫ്ഗാനിസ്ഥാന്‍ (26 രാജ്യങ്ങള്‍) എന്നിവയാണ് തൊട്ടുപിന്നില്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam