ഉഷ്ണമേഖലാ കൊടുങ്കാറ്റ് മില്‍ട്ടണ്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍; ഫ്‌ളോറിഡയിലേക്ക് നീങ്ങുന്നു

OCTOBER 6, 2024, 12:41 AM

ഫ്‌ളോറിഡ: ഉഷ്ണമേഖലാ കൊടുങ്കാറ്റ് മില്‍ട്ടണ്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ രൂപപ്പെട്ടു. ഫ്‌ളോറിഡയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് അതിന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ആഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റ് മണിക്കൂറില്‍ 40 മൈല്‍ വേഗതയില്‍ വീശുമെന്ന് പ്രതീക്ഷിക്കുന്നു. മില്‍ട്ടണ്‍ നിലവില്‍ വടക്ക്-വടക്കുകിഴക്കോട്ടാണ് നീങ്ങുകയാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റഗറി 2 ചുഴലിക്കാറ്റായി കരയിലേക്ക് എത്തുന്നതിന് മുമ്പ് മില്‍ട്ടണ്‍ ദ്രുതഗതിയിലുള്ള തീവ്രതയ്ക്ക് വിധേയമാകുമെന്ന് പ്രവചിച്ചതായി സിബിഎസ് ന്യൂസ് മിയാമി റിപ്പോര്‍ട്ട് ചെയ്തു.

ഫ്‌ളോറിഡയിലും തെക്കുകിഴക്ക് ഉടനീളമായി വീശിയ ഹെലിന്‍ ചുഴലിക്കാറ്റ് വരുത്തിയ ദുരന്തത്തില്‍ 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും വന്‍ നാശഷ്ടം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പ്രസിഡന്റ് ബൈഡന്‍ വ്യാഴാഴ്ച ഫ്‌ളോറിഡയിലെ ബിഗ് ബെന്‍ഡില്‍ ഒരു ആകാശ പര്യടനം നടത്തിയിരുന്നു. അവിടെ ഹെലന്‍ കാറ്റഗറി 4 ആയി ആഞ്ഞടിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. വൈദ്യുതിയും ഓട വെള്ളവും സഞ്ചാരയോഗ്യമായ റോഡുകളും ഇല്ലാതെ ആളുകള്‍ ഇപ്പോഴും കഷ്ടപ്പെടുന്നതിനാല്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്യണ്‍ കണക്കിന് ഡോളര്‍ ചിലവ് വരുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

മില്‍ട്ടണ്‍ ഞായറാഴ്ച രാത്രിയോടെ തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോ ഉള്‍ക്കടലിലൂടെ നീങ്ങുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തെക്ക്-മധ്യ ഗള്‍ഫ് കടന്ന് ആഴ്ചയുടെ മധ്യത്തോടെ ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് എത്തുമെന്നും എന്‍എച്ച്‌സി അറിയിച്ചു. അതേസമയം ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിബിഎസ് മിയാമി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മഴയും കനത്ത കാറ്റും ബുധനാഴ്ച എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam