കെപിസിസി സെക്രട്ടറി കറ്റാനം ഷാജിയ്ക്കും മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ സ്വീകരണം ഒക്ടോബർ 5ന് ശനിയാഴ്ച

OCTOBER 4, 2024, 10:40 AM

ഷിക്കാഗോ: ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) സെക്രട്ടറി കറ്റാനം ഷാജിക്കും കേരള മുൻ ഡിജിപിയും കലാകാരനുമായ ടോമിൻ തച്ചങ്കരിക്കും ഷിക്കാഗോയിൽ വിപുലമായ സ്വീകരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ത്രിലോക് റെസ്റ്റോറന്റിൽ (1746 W Golf Rd, Mt Prospect 60056) ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മീറ്റ്  ആൻഡ് ഗ്രീറ്റ്.

കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി യുഎസ്എ ഷിക്കാഗോ ചാപ്റ്ററിന്റെയും കോൺഗ്രസ് അനുഭാവികളുടെയും നേതൃത്വത്തിൽ നടത്തുന്ന ' മീറ്റ് ആൻഡ് ഗ്രീറ്റ്' സ്വീകരണ സമ്മേളനത്തിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ലൂയി ഷിക്കാഗോ, നോർത്തേൺ റീജിയണൽ ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, റീജിയണൽ ജനറൽ സെക്രട്ടറി സജി കുര്യൻ, ഷിക്കാഗോ ചാപ്റ്റർ ട്രഷറർ രാജൻ തോമസ്, സെക്രട്ടറി സിനു പാലയ്ക്കാത്തടം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രഥമ അമേരിക്കൻ സന്ദർശനവേളയിൽ 2024 ജനുവരിയിൽ ഒഐസിസി ഷിക്കാഗോ ചാപ്റ്റർ ഷിക്കാഗോയിൽ വമ്പിച്ച സ്വീകരണമാണ് നൽകിയത്.

കൂടുതൽ വിവരങ്ങൾക്ക് : ഗ്ലാഡ്‌സൺ വർഗീസ് 847 -648 -3300, ഡോ. സാൽബി ചേന്നോത്ത് 224 -200 -2790, ഏബ്രഹാം ജോർജ് 847 -529 -4253, സജി കുര്യൻ 224 -392 -8930, റിൻസി കുര്യൻ 773 -510 -2661, സജി ഫിലിപ്പ് 312 -965 -0858.

vachakam
vachakam
vachakam

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam