'ആത്മസംഗീതം' കെസ്റ്റർ, ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12ന്

OCTOBER 4, 2024, 10:29 AM

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ (ICECH)  ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ' ആത്മസംഗീതം' ലൈവ് മ്യൂസിക്കൽ നൈറ്റ്  ഒക്ടോബർ 12ന് വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തിഡ്രൽ ഹാളിൽ  വെച്ച് നടത്തപ്പെടുന്നു.

ഹൂസ്റ്റനിലെ ഇരുപത് ഇടവകകളുടെ സഹകരണത്തിൽ നടത്തുന്ന ഈ സംഗീത പരിപാടി  ആസ്വദിക്കാൻ കലാസ്‌നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ. രാജേഷ്  ജോൺ, റവ. ഫാ. ജെക്ക് സക്കറിയ, റവ. സോനു വർഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ  രാജൻ അങ്ങാടിയിൽ, പ്രോഗ്രാം ഓർഡിനേറ്റർ സിമി എബ്രഹാം, പി.ആർ.ഒ ജോൺസൻ ഉമ്മൻ, ജോൺസൻ വർഗീസ്, ഷീജ വർഗീസ്, എബ്രഹാം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി  അംഗങ്ങൾ പരിപാടിയുടെ വിജയത്തിന് പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

ഈ സംഗീത പരിപാടി ആസ്വദിക്കാനുള്ള പാസ്സുകൾ ഐസിഇസിഎച്ച് ഭാരവാഹികളിൽ നിന്നും  ലഭ്യമാണ്. പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. ഐസക് ബി. പ്രകാശ് 832 -997 -9788, റജി ജോർജ് 713 -806 -6751, രാജൻ അങ്ങാടിയിൽ 713 -459 -4704, സിമ്മി തോമസ് 713 -377 -3233

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam