ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു

OCTOBER 4, 2024, 10:11 AM

അവാർഡ് ദാന ചടങ്ങുകൾ കേരളത്തിലെ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്

ന്യൂയോർക്ക്: രണ്ടു പതിറ്റാണ്ടിന്റെ നിറവിൽ പത്തു ചാപ്റ്ററുകളുമായി നൂറിലധികം അംഗങ്ങളുടെ പിന്തുണയോടെ മാധ്യമരംഗത്തു നിരവധി സംഭാവനകൾ നൽകി മുന്നേറുന്ന വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു.

ഈ പുരസ്‌കാര ചടങ്ങുകൾ 2024 ജനുവരി പത്തു വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിലാണ് നടക്കുന്നത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വർണ്ണാഭമായ ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും.

vachakam
vachakam
vachakam

കേരളത്തിൽ നിരവധി വർഷങ്ങളായി നടത്തി വരുന്ന ഈ മാധ്യമ അവാർഡ് ദാന ചടങ്ങ് മാധ്യമ രംഗത്തെ തന്നെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മാധ്യമ പ്രവർത്തകർക്കും പുരസ്‌കാരങ്ങൾ നൽകും, ക്യാഷ് അവാർഡും. പ്രശംസാ ഫലകവുമാണ് ഇവർക്ക് ലഭിക്കുക.

അച്ചടി  ദൃശ്യമാധ്യമ രംഗത്തു പ്രവർത്തിക്കുന്ന മികച്ച രണ്ട് പേർക്ക് അവാർഡ് നൽകും. അതു പോലെ മികച്ച എക്‌സ്‌ക്ലൂസിവ് വാർത്തക്കു അച്ചടി/ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകം അവാർഡ് നൽകും.  അവാർഡ് നൽകുന്ന മറ്റു വിഭാഗങ്ങൾ: മികച്ച ഫീച്ചർ, മികച്ച വാർത്ത അവതാരകൻ-അവതാരക, മികച്ച അന്വേഷണാത്മക വാർത്ത, മികച്ച ഫോട്ടോഗ്രാഫർ, മികച്ച വീഡിയോഗ്രാഫർ, മികച്ച ന്യൂസ് എഡിറ്റർ, മികച്ച വീഡിയോ എഡിറ്റർ, മികച്ച റേഡിയോ രംഗത്തെ മികവിനും, യുവമാധ്യമ പ്രവർത്തകൻ-പ്രവർത്തക എന്നിവർക്കും അവാർഡുകൾ നൽകുന്നു.

ഈ വർഷം ആദ്യമായി മികച്ച വാർത്ത പരിപാടി നിർമ്മാതാവിനും, മികച്ച എന്റർടൈൻമെന്റ് പരിപാടി നിർമ്മാതാവിനും. മികച്ച എന്റർടൈൻമെന്റ് പരിപാടി അവതാരകൻ-അവതാരക എന്നിവർക്കും അവാർഡുകൾ നൽകി ആദരിക്കും. വർത്തമാന പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്, ഒപ്പം ഓൺലൈൻ മാധ്യരംഗത്തെ തെളിമായർന്ന പ്രവർത്തനം എന്നിവയ്ക്കും പുതുതായി അവാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത ആദ്യമായി കേരളത്തിലെ ഏറ്റവും മികച്ച പ്രസ്സ് ക്ലബിന് അവാർഡ് നൽകി ആദരിക്കാനും ഈ വർഷം തീരുമാനം എടുത്തിട്ടുണ്ട് എന്നുള്ളതാണ്.

vachakam
vachakam
vachakam

മാധ്യമപ്രവർത്തകർക്കു സ്വന്തമായും, അവർക്കു വേണ്ടി മറ്റുള്ളവർക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷനുകൾ സമർപ്പിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് www.indiapressclub.org/nomination സന്ദർശിച്ചാൽ മാത്രം മതി. വെബ്‌സൈറ്റ് സന്ദർശിച്ചു ഓൺലൈൻ ഫോം പൂരിപ്പിച്ചതിന് ശേഷം അനുബന്ധ പത്രവാർത്തകളോ ഫോട്ടോകളോ വീഡിയോകളോ ഉൾപ്പെടെ ഓൺലൈനിൽ തന്നെ എല്ലാം അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക.

മുതിർന്ന മാധ്യമപ്രവർത്തകരെയും വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെയും ചടങ്ങിൽ ആദരിക്കും.

കഴിഞ്ഞ വർഷത്തെ (2023) മാധ്യമശ്രീ അവാർഡ്  ലഭിച്ചത് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റർ ആർ. രാജഗോപാലിനാണ്,  മാധ്യമരത്‌ന പുരസ്‌കാരം ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരനും ലഭിച്ചു. നേരത്തെ മാധ്യമശ്രീ ലഭിച്ചവർ എൻ.പി രാജേന്ദ്രൻ, പരേതനായ ഡി. വിജയമോഹൻ, പരേതനായ ടി.എൻ ഗോപകുമാർ, ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, വീണാ ജോർജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണൻ, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമൻ, വി.ബി പരമേശ്വരൻ, ആർ. രാജഗോപാൽ എന്നിവരാണ്  

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സുനിൽ ട്രൈസ്റ്റാർ 1-917-662-1122, ഷിജോ പൗലോസ് 1-201-238-9654, വിശാഖ് ചെറിയാൻ 1-757-756-7374, അനിൽ ആറൻമുള 1-713-882-7272, ആശ മാത്യു 1-612-986-2663, റോയ് മുളകുന്നം 1-647-363-0050

www.indiapressclub.org. കേരളത്തിലെ ഈ പരിപാടിയുടെ റീജിയണൽ കോ-ഓർഡിനേറ്റർ പ്രതാപു (9846333435)മായും ബന്ധപ്പെടാവുന്നതാണ്.

നവമ്പർ 30 നുള്ളിൽ ലഭിക്കുന്ന നോമിനേഷനുകൾ മാത്രമാണ് അവാർഡിന് പരിഗണിക്കുക.  

India Press Club of North America - www.indiapressclub.org

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam