മിഷൻ ലീഗ് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ

OCTOBER 4, 2024, 10:50 AM

ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഐഡൻ ഫെലിക്‌സ് (സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിർജീനിയ) ഒന്നാം സ്ഥാനവും, എലിൻ ലോറൻസ് (സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക പള്ളി, സാൻ ഫ്രാൻസിസ്‌കോ, കാലിഫോർണിയ) രണ്ടാം സ്ഥാനവും, ഹന്നാ ജോസഫ് (സെന്റ് മേരീസ് സീറോമലബാർ കത്തോലിക്ക പള്ളി, ഷാർലെറ്റ്, നോർത്ത് കരോളിന) മൂന്നാം സ്ഥാനവും നേടി.

അമേരിക്കയിലെ കത്തോലിക്കാ സഭ 2022 മുതൽ 2025 വരെ യുകരിസ്റ്റിക് റിവൈവൽ കാലഘട്ടമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് വിശുദ്ധ കുർബാന വിഷയമാക്കി മിഷൻ ലീഗ് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചത്.

vachakam
vachakam
vachakam

അമേരിക്കയിലുടനീളമുള്ള ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ധാരാളം മിഷൻ ലീഗ് അംഗങ്ങൾ മത്സരത്തിൽ പങ്കുചേർന്നു. വിജയികൾക്ക് ക്യാഷ് അവാർഡുകളും പ്രശംസ പത്രവും സമ്മാനിക്കും. മിഷൻ ലീഗ് ഷിക്കാഗോ രൂപതാ ഭാരവാഹികൾ മത്സരത്തിന് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam