എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

OCTOBER 5, 2024, 8:48 PM

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തും.

തുടര്‍ന്ന് ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കാനുള്ള നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുമെന്നാണ് വിവരം.

റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്‍പ് അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്തിമരൂപം വിശകലനം ചെയ്തിരുന്നു.എഡിജിപിക്കെതിരായ പി.വി.അന്‍വറിന്റെ ആരോപണങ്ങളും ആര്‍.എസ്.എസ് കൂടിക്കാഴ്ചയുമാണ് അന്വേഷിച്ചത്.

vachakam
vachakam
vachakam

ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് അജിത് കുമാറിനെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഡിജിപി, ഇന്‍റലിജന്‍സ്സ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ അജിത് കുമാറിനെ ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ നിയമിക്കാനാണ് നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam