തോൽവി സമ്മതിച്ചോ?  അക്കാര്യത്തിൽ ഇനി മെസ്സിയോട് മത്സരിക്കാനില്ലെന്ന് റൊണാൾഡോ 

OCTOBER 5, 2024, 9:57 PM

സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാത്ത ഒരു  ബാലൻ ഡി ഓർ പട്ടികയായിരുന്നു ഈ വർഷത്തേത്. 2003നുശേഷം ആദ്യമായാണ്  ഇരുവരുമില്ലാതെ ലോകഫുട്‌ബോളിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാര പട്ടിക പുറത്തിറങ്ങിയത്.

എട്ട്‌ തവണ ജേതാവായ മെസിക്കായിരുന്നു കഴിഞ്ഞ വർഷം പുരസ്‌കാരം. റൊണാൾഡോ അഞ്ചുതവണ ചാമ്പ്യനായിരുന്നു. ഇപ്പോഴിതാ പട്ടികയിൽ  മെസ്സിയുടെ റെക്കോർഡ് മറികടക്കാനുള്ള തന്റെ ഓട്ടത്തിൽ പിറകോട്ടടിക്കുകയാണ് റെണാൾഡോ.

അൽ റയാനെതിരായ അൽ നാസറിൻ്റെ വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ  വ്യക്തിഗത അംഗീകാരങ്ങളിൽ നിന്ന് തൻ്റെ ശ്രദ്ധ മാറിയെന്ന് റൊണാൾഡോ പറഞ്ഞു.

vachakam
vachakam
vachakam

“ഞാൻ മികച്ചവനാണോ അല്ലയോ എന്നത് ഇനി പ്രധാനമല്ല, ഞാൻ ഇനി അതിനെക്കുറിച്ച് കാര്യമാക്കുന്നില്ല'' -അൽ റയ്യാനെതിരെയുള്ള തൻ്റെ ടീമിൻ്റെ വിജയത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ റൊണാൾഡോ പറഞ്ഞു.

"ഒരു കളിക്കാരൻ ഗോളുകൾ നേടുന്നത് നല്ലതാണ്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ടീം വിജയിക്കുന്നതാണ് നല്ലത്. ഞാൻ റെക്കോർഡുകൾ തകർക്കാൻ ശീലിച്ച ആളാണ്, ഇനി ഞാൻ അത്  കാര്യമാക്കുന്നില്ല. ഇപ്പോൾ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം അൽ നാസറിനേയും എൻ്റെ ടീമംഗങ്ങളേയും വിജയിപ്പിക്കാൻ സഹായിക്കുകയും കളി ആസ്വദിക്കുകയും ചെയ്യുക എന്നതാണ്. റൊണാൾഡോ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam