ബയേൺമ്യൂണിക്കിനെ ഞെട്ടിച്ച് ആസ്റ്റൺ വില്ല

OCTOBER 4, 2024, 2:39 PM

യുവേഫ ചാമ്പ്യൻ ലീഗിൽ ബയേൺ മ്യൂണിക്കിന്റെ അപരാജിത 41 മത്സരങ്ങളുടെ വിജയക്കുതിപ്പ് തടഞ്ഞ് ആസ്റ്റൺവില്ലയ്ക്ക് ഒരു ഗോൾ ജയം. ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ആസ്റ്റൺ വില്ലയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആസ്റ്റൺ വില്ലയുടെ പ്രതിരോധം ഇന്ന് മികച്ചതായിരുന്നു. ഏഴോളം തകർപ്പൻ സേവുകൾ നടത്തിയ അർജന്റീനിയൻ ഗോളി എമിലിയാനോ മാർട്ടിനെസാണ് ആസ്റ്റൺ വില്ലയ്ക്ക് ജയം സമ്മാനിച്ചത്.

79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി ഒമ്പത് മിനിറ്റിനുള്ളിൽ വില്ലയുടെ ജോൺ ദുരനാണ് വില്ലക്ക് വേണ്ടി വിജയ ഗോൾ നേടിയത്. പൗ ടോറസിന്റെ ലോംഗ് പാസ് സ്വീകരിച്ച് ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറിനെ കബിളിപ്പിച്ചാണ് ദുറൻ ഗോൾ നേടിയത്.

സെർജ് ഗ്‌നാബ്രി, മാത്തിസ് ടെൽ, ഹാരി കെയ്ൻ എന്നിവരുടെയെല്ലാം ഗോൾ ശ്രമങ്ങൾ എല്ലാം തന്നെ എമിലിയാനോ മാർട്ടിനസിന്റെ മുന്നിൽ നിഷ്പ്രഭമായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam