മയാമിക്ക് വീണ്ടും മെസ്സി കിരീടം

OCTOBER 4, 2024, 6:52 PM

ലോകകപ്പിനും കോപ്പ അമേരിക്കക്കും ശേഷവും ലയണൽ മെസ്സിയെ തേടി വീണ്ടും കിരീടം. എം.എൽ.എസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ചാമ്പ്യൻഷിപ്പിലൂടെ ഇന്റർ മയാമിയിലും വരവറിയിച്ച് അർജന്റൈൻ സൂപ്പർ താരം. കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് തകർത്തത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടി മെസ്സി തിളങ്ങി. ലൂയിസ് സുവാരസാണ് മറ്റൊരു ഗോൾ സ്‌കോറർ. ജയത്തോടെ മെസ്സിയുടെ ക്ലബ് രാജ്യാന്തര കരിയറിലെ 46-ാം മേജർ ട്രോഫിയാണിത്.

കഴിഞ്ഞ വർഷം മെസ്സി എത്തിയ ശേഷം ക്ലബ് നേടുന്ന രണ്ടാം കിരീടമാണിത്. കഴിഞ്ഞ തവണ ലീഗ് കപ്പും ഇന്റർ മയാമി സ്വന്തമാക്കിയിരുന്നു. ഡിസംബർ ഏഴിന് നടക്കുന്ന എം.എൽ.എസ് കപ്പ് ഫൈനൽ വിജയിച്ച് ഫിഫ ക്ലബ് ലോകകപ്പിന് യോഗ്യത നേടാനും മെസ്സിയും സംഘവും ലക്ഷ്യമിടുന്നു.

മത്സരത്തിന്റെ 45-ാം മിനിറ്റിൽ മെസ്സിയുടെ ഗോളിൽ ഇന്റർ മയാമി ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ(45+5) സൂപ്പർ താരം വീണ്ടും വലകുലുക്കി. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ കൊളമ്പസ് തിരിച്ചടിച്ചു. 46-ാം മിനിറ്റിൽ ഡീഗോ റോസിയിലൂടെ കൊളമ്പസ് ആദ്യ ഗോൾ മടക്കി. എന്നാൽ രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി(3-1). 61-ാം മിനിറ്റിൽ ഹെർനാണ്ടസിലൂടെ(3-2)വീണ്ടും തിരിച്ചടിച്ച് കൊളമ്പസ് മത്സരത്തിലേക്ക് വന്നെങ്കിലും അവസാന മിനിറ്റുകളിൽ ഇന്റർ മയാമി പ്രതിരോധം ശക്തമാക്കി വിജയം പിടിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam