ദക്ഷിണാഫ്രിക്കയുടെ കേന്ദ്ര കരാർ വേണ്ടെന്ന് തീരുമാനിച്ച് തബ്രൈസ് ഷംസി. ഈ തീരുമാനത്തോടെ താരത്തിന് അന്താരാഷ്ട്ര മത്സര കലണ്ടർ സമയത്തും ടി20 ലീഗുകളിൽ പങ്കെടുക്കുവാൻ സാധിയ്ക്കും.
ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ പ്രധാന താരമാണ് തബ്രൈസ് ഷംസി. കേന്ദ്ര കരാർ ഇല്ലെങ്കിലും ഷംസിയെ ദക്ഷിണാഫ്രിക്ക തങ്ങളുടെ വൈറ്റ് ബോൾ മത്സരങ്ങളിൽ പരിഗണിക്കും.
രാജ്യത്തിന് വേണ്ടി കളിയ്ക്കുന്നത് തന്നെയാണ് തനിക്ക് ഏറെ പ്രാധാന്യമുള്ളതെന്നും ഈ തീരുമാനം തന്നെ അതിൽ നിന്ന് പിന്നോട്ട് നയിക്കില്ലെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റിലും വലുത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നതാണെന്നും താരം കൂട്ടിചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്