മുംബൈ വിടും, രോഹിത് ശർമ അടുത്ത സീസണിൽ കളിക്കുക ഈ ടീമിൽ? 

OCTOBER 2, 2024, 4:05 PM

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2025 സീസണിന് മുന്നോടിയായി  മെഗാ സ്റ്റാർ ലേലം നടക്കാനിരിക്കുകയാണ്. ലേലവുമായി ബന്ധപ്പെട്ട സുപ്രധാന അപ്‌ഡേറ്റുകൾ ബിസിസിഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മെഗാ ലേലത്തിന് മുമ്പ് ടീമുകൾക്ക് പരമാവധി ആറ് കളിക്കാരെ നിലനിർത്താനാകുമെന്നാണ് വിവരങ്ങൾ. ഇത് റിട്ടൻഷനിലൂടെയോ ആർടിഎം ഓപ്ഷനിലൂടെയോ ആകാം. ഈ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഓരോ ഫ്രാഞ്ചൈസികളും ആരെയൊക്കെ നിലനിർത്തുമെന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.  

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസ് ആരെ നിലനിർത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. അതേസമയം, അവരുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തുടരില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നു.  കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്തായ രോഹിത് ശർമ്മ ഇനി മുംബൈ ഇന്ത്യൻസിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. 

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ താരം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വേണ്ടി കളിക്കാനുള്ള സാധ്യത വളരെ ശക്തമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ട്രേഡ് വിൻഡോ ഇല്ലാത്തതിനാൽ രോഹിതിനെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന ലക്നൗവിന് അതിനായി ലേലത്തിൽ വമ്പൻ തുക മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്‌.

vachakam
vachakam
vachakam

വരാനിരിക്കുന്ന സീസണ് മുൻപ് കെ എൽ രാഹുൽ ലക്നൗ വിടാനാണ് സാധ്യത. കഴിഞ്ഞ മൂന്ന് സീസണുകളിലും ലക്നൗവിന്റെ നായകനായിരുന്നു രാഹുൽ. രാഹുൽ പോകുന്നതോടെ വരുന്ന ഒഴിവിൽ രോഹിതിനെ സ്വന്തമാക്കി ടീമിന്റെ പുതിയ നായകനാക്കാൻ ലക്നൗ തീരുമാനിച്ചേക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam