ശ്രീലങ്കൻ വനിതകളെ തകർത്ത് പാകിസ്താൻ വനിതകൾ

OCTOBER 4, 2024, 6:45 PM

പാകിസ്താൻ വനിതകൾ ടി20 ലോകകപ്പിൽ ശ്രീലങ്കൻ വനിതകളെ തോൽപ്പിച്ചു. 31 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 116 എന്ന ചെറിയ സ്‌കോർ നേടിയ പാകിസ്താൻ 85/9 എന്ന നിലയിൽ ശ്രീലങ്കയെ ഒതുക്കിക്കൊണ്ടാണ് വിജയിച്ചത്.

ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ 31 റൺസിന്റെ വിജയം ഉറപ്പിച്ചു. 30 റൺസും 2 വിക്കറ്റും നേടിയ ഫാത്തിമ സനയുടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ടൂർണമെന്റിലെ ആദ്യ വിജയത്തലേക്ക് പാകിസ്താനെ നയിച്ചത്.

20 ഓവറിൽ പാകിസ്താൻ 116 റൺസിന് പുറത്തായി. നിദാ ദാർ (23), ഒമൈമ സൊഹൈൽ (18) എന്നിവരുടെ സംഭാവനകൾക്കൊപ്പം 20 പന്തിൽ 30 റൺസെടുത്ത ഫാത്തിമ സനയുടെ പ്രകടനമാണ് തുടക്കത്തിലെ തിരിച്ചടികളിൽ നിന്ന് പാകിസ്താനെ കരകയറ്റാൻ സഹായിച്ചത്. ചമാരി അത്തപത്തു (3/18), ഉദേഷിക പ്രബോധനി (3/20) എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയുടെ ബൗളർമാർ സമ്മർദ്ദം നിലനിർത്തി, സുഗന്ധിക കുമാരിയും 3 വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam