രഞ്ജി ട്രോഫി: കേരള ടീമിനെ സച്ചിൻ ബേബി നയിക്കും

OCTOBER 5, 2024, 6:27 PM

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീമിന്റെ നായകൻ. തമിഴ്‌നാട്ടിൽ നിന്ന് ബാബ അപരാജിത് ഇത്തവണത്തെ ആഭ്യന്തര ക്രിക്കറ്റ് സീസൺ മുതൽ കേരളത്തിനായി കളിക്കും.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഉൾപ്പെട്ടതിനാൽ സഞ്ജു സാംസൺ ടീമിലില്ല. മുൻ തമിഴ്‌നാട് താരം ബാബ അപരാജിത് ഇത്തവണ കേരളത്തിനായി കളിക്കും.

രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ് ശർമ, വിഷ്ണു വിനോദ്, ജലജ് സക്‌സേന, ആദിത്യ ആനന്ദ്, ബേസിൽ തമ്പി, നിധീഷ് എം.ഡി, ആസിഫ് കെ.എം., ഫാനൂസ് എഫ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.

ഒക്ടോബർ 11ന് തുമ്പ സെന്റ്. സേവ്യേഴ്‌സ് ഗ്രൗണ്ടിൽ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam