സിദ്ദിഖ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; അന്വേഷണ സംഘം നോട്ടീസ് നല്‍കി

OCTOBER 5, 2024, 8:11 PM

തിരുവനന്തപുരം : നടിയുടെ പീഡന പരാതിയില്‍ സിദ്ദിഖിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.

തിരുവനന്തപുരം നാർക്കോട്ടിക് സെല്‍ എസിയാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് അറിയിച്ച്‌ സിദ്ദിഖ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന് കത്ത് നല്‍കിയിരുന്നു.

ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നോട്ടീസ് നല്‍കാത്ത സാഹചര്യത്തിലാണ് നടൻ കത്ത് നല്‍കിയത്.

vachakam
vachakam
vachakam

സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം നേടി ദിവസങ്ങള്‍ക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുള്ള നീക്കം നടക്കുന്നത്. സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam