വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസിനെ പിന്തുടർന്ന് പിടിച്ചു, 1000രൂപ ആവശ്യപ്പെട്ട് തർക്കം

OCTOBER 5, 2024, 3:07 PM

തൃശൂർ: വസ്ത്രത്തിൽ ചെളി തെറിപ്പിച്ച ബസ് ഓടിച്ചിട്ട് പിടികൂടി. തൃശൂർ കരുവന്നൂരിലെ രാജ കമ്പനി സ്റ്റോപ്പിലാണ് സംഭവം. എം എസ് മേനോൻ എന്ന സ്വകാര്യ ബസാണ് വെള്ളാങ്ങല്ലൂർ സ്വദേശി അബ്ദുൾ ജബ്ബാറിന് നേരെ ചെളി എറിഞ്ഞത്.

പിന്നാലെ പോയ ജബ്ബാർ രാജ കമ്പനി സ്റ്റോപ്പിൽ ബസ് തടഞ്ഞു. ചെളി തെറിപ്പിച്ചതിൻ്റെ പേരിൽ ജബ്ബാറും ബസ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.

vachakam
vachakam
vachakam

റോഡിൽ നിറയെ കുണ്ടും കുഴിയും ഉള്ളതിനാൽ ഇത് ശ്രദ്ധിച്ച് വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നായിരുന്നു ബസ് ജീവനക്കാരുടെ അഭിപ്രായം. നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു.

ബൈക്ക് യാത്രികനായ ജബ്ബാർ നഷ്ടപരിഹാരമായി 1000 രൂപ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയ്യാറായില്ല. തർക്കം മൂർച്ഛിച്ച് ബസ് റോഡിൽ കിടന്നപ്പോൾ പോലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരോടും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രംഗം ശാന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam