അര്‍ജുന്റെ കുടുംബത്തിനുനേരേ സൈബര്‍ ആക്രമണം; ആറ് യൂട്യൂബര്‍മാര്‍ക്കും കമന്റിട്ട ഒട്ടേറെപ്പേര്‍ക്കുമെതിരേ നടപടിയുണ്ടാകും 

OCTOBER 5, 2024, 9:46 AM

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ കുടുംബാംഗങ്ങള്‍ക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തില്‍ നടപടിയുമായി പോലീസ്.

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിളിന് കോഴിക്കോട് സൈബർ പോലീസ് കത്തെഴുതി എന്നാണ് ലഭിക്കുന്ന വിവരം. ഇ-മെയില്‍ വിലാസം, ഫോണ്‍നമ്ബറുകള്‍, ഐ.പി. വിലാസങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മതവൈരം വളർത്തുന്നരീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലില്‍ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. അർജുന്റെ സഹോദരി കമ്മിഷണർ ടി. നാരായണന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ചേവായൂർ പോലീസ് കേസെടുത്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam