യുഎൻ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയൻ ഉപദേഷ്ടാവാണ് ഡോ. അബ്ദുല്ല മഅ്തൂഖ്

OCTOBER 5, 2024, 5:52 PM

 നോളജ് സിറ്റി: മുൻ കുവൈത്ത് ഔഖാഫ്, നിയമ മന്ത്രിയും നിലവിലെ യുഎൻ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയൻ ഉപദേഷ്ടാവും ആയ ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പുറത്തിറങ്ങി. മർകസ് നോളജ് സിറ്റിയിലെ ഗവേഷണ പ്രസാധക സംരംഭമായ മലൈബാർ ഫൗണ്ടേഷൻ കുവൈറ്റ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ മിഡിൽ ഈസ്റ്റിലെ സി.എസ്.ആർ സംഘടനകളുടെ കൂട്ടയ്മയായ റീജിയണൽ നെറ്റ് വർക്ക് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്നിവരും ചേർന്ന് സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

മർകസ് നോളജ് സിറ്റിയിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഡോ. അബ്ദുല്ല മഅ്തൂഖിന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി.എ.ഒ അഡ്വ. തൻവീർ ഉമർ എന്നിവരും സന്നിഹിതരായിരുന്നു.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിരവധി സേവനങ്ങൾ നടത്തിയ അബ്ദുല്ല മഅ്തൂഖിന്റെ ജീവിതത്തെ കുറിച്ചുള്ള വിശദമായ വിവരണം ചിത്രങ്ങളോട് കൂടിയാണ് സംവിധാനിച്ചിട്ടുള്ളത്. നേരത്തെ, അറബി ഭാഷയിൽ ഇറങ്ങിയ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വി.പി.എ സിദ്ധീഖ് നൂറാനിയാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam