റാന്നി പാണ്ഡ്യന്‍പാറയിലെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ദുരൂഹത; സംശയം പ്രകടിപ്പിച്ച്‌ നാട്ടുകാര്‍

OCTOBER 5, 2024, 11:57 AM

റാന്നി: പുതുശ്ശേരിമല പാണ്ഡ്യന്‍പാറയിലെ സ്ഫോടനത്തില്‍ സംശയം പ്രകടിപ്പിച്ച്‌ നാട്ടുകാര്‍ രംഗത്ത്. എന്നാല്‍ ദുരൂഹത ഇല്ലെന്നാണ് റാന്നി പൊലീസ് പറയുന്നത്. സംഭവത്തില്‍ പരിശോധന നടത്തിയതായും പാചകവാതകത്തിന്‍റെ ചെറിയ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നും ആണ് പോലീസിന്റെ വിശദീകരണം.

അതേസമയം പാണ്ഡ്യന്‍പാറയിലെ സ്ഫോടനം നടന്ന വീട്ടിലേക്ക് പുറത്തുനിന്നുമുള്ളവര്‍ക്ക് പ്രവേശനമില്ല എന്നും ധാരാളം ദുരൂഹത നിലനില്‍ക്കുന്ന വീട് കേന്ദ്രീകരിച്ചുള്ള സ്ഫോടനം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഈ വീട്ടിലെ താമസക്കാരെ പറ്റി വലിയ ദുരൂഹതയാണ് പ്രദേശത്തുള്ളത്. പച്ച നെറ്റ്‌കൊണ്ട് അതിരുകള്‍ മറച്ച വീടാണിത്. സ്ഫോടനം ശബ്ദം ഉണ്ടായതിന് പിന്നാലെ ആരോ ചിലര്‍ ഇവിടെ നിന്നും ഇറങ്ങി ഓടിയതായി നാട്ടുകാർ പറയുന്നുണ്ട്. ധാരാളം നായകളെ വീട്ടുവളപ്പില്‍ വളര്‍ത്തുന്നതിനാല്‍ പുറത്തു നിന്നും ആര്‍ക്കും ഉള്ളിലേക്ക് കടക്കാനാവില്ല. ഇതാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കാനുള്ള പ്രധാന കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam