ബ്ലാസ്‌റ്റേഴ്‌സിൽ ഔദ്യോഗിക ടൈറ്റിൽ സ്‌പോൺസറായി മേധ കോർപ്പറേറ്റ് അഡൈ്വസേഴ്‌സ്

OCTOBER 5, 2024, 6:40 PM

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ ഔദ്യോഗിക ടൈറ്റിൽ സ്‌പോൺസറായി മേധ കോർപ്പറേറ്റ് അഡൈ്വസേഴ്‌സിനെ പ്രഖ്യാപിച്ചു. സമീപ ഭാവിയിൽ പ്രവർത്തനം ആരംഭിക്കുവാനൊരുങ്ങുന്ന ഒരു ഡൈനാമിക് അഡൈ്വസറി കമ്പനിയാണ് മേധ. പങ്കാളിത്തത്തിന്റെ ഭാഗമായി, മേധയുടെ ലോഗോ, ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്‌സിയിലും ട്രെയിനിങ് കിറ്റിലും ക്ലബുമായി ബന്ധപ്പെട്ട വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഒപ്പം മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കും.

മേധയെ ക്ലബിന്റെ ടൈറ്റിൽ സ്‌പോൺസറായി പ്രഖ്യാപിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. മേധയുടെ ഔദ്യോഗിക ലോഞ്ചിന് മുൻപുതന്നെ ക്ലബുമായി സഹകരിക്കാനെടുത്ത ഈ തീരുമാനം, മേധയുടെ ദീർഘവീക്ഷണവും ക്ലബിലുള്ള വിശ്വാസവും വ്യക്തമാക്കുന്നുവെന്ന് കെ.ബി.എഫ്.സി.യുടെ ചീഫ് റവന്യു ഓഫീസർ ജോബി ജോസഫ് പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ഇരു ബ്രാൻഡുകളും വിജയകരമായ ഒരു സീസണിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബിന്റെ പുറത്തുള്ള പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, പുതിയ ടെക്‌നോളജികൾ ഉപയോഗപ്പെടുത്തുന്നതിലെ മുന്നേറ്റം, സ്റ്റേഡിയം അനുഭവം മെച്ചപ്പെടുത്തൽ, ദീർഘകാല വളർച്ച തുടങ്ങിയ ക്ലബിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേധയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുവാനും സാധിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഈ പങ്കാളിത്തം കമ്പനിയുടെ മൂല്യങ്ങളുമായി തികച്ചും യോജിക്കുന്നുവെന്നും പങ്കാളിത്തത്തെ കുറിച്ച് മേധ കോർപ്പറേറ്റ് അഡൈ്വസേഴ്‌സിന്റെ വക്താവ് പറഞ്ഞു.

vachakam
vachakam
vachakam

മേധ കോർപ്പറേറ്റ് അഡൈ്വസേഴ്‌സ് ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ തന്നെ കെ.ബി.എഫ്.സിക്കൊപ്പം ഈ യാത്ര ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam