അയർലണ്ടിനെതിരെ വമ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക

OCTOBER 4, 2024, 6:17 PM

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച നേരിടേണ്ടി വന്നുവെങ്കിലും റയാൻ റിക്കൽടൺ (91), ട്രിസ്റ്റൻ സ്റ്റബ്‌സ് (79) എന്നിവരുടെ ബാറ്റിംഗ് മികവിൽ 271/9 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനെത്തിയ അയർലണ്ടിനെ വെറും 132 റൺസിന് എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക 139 റൺസിന്റെ കൂറ്റൻ വിജയം ആണ് കരസ്ഥമാക്കിയത്.
31.5 ഓവറിൽ അയർലണ്ട് ഓൾഔട്ട് ആകുമ്പോൾ 21 റൺസ് നേടിയ ജോർജ്ജ് ഡോക്രെൽ ആണ് ടോപ് സ്‌കോറർ. ആൻഡ്രൂ ബാൽബിർണേ, കർടിസ് കാംഫർ എന്നിവർ 20 റൺസ് നേടി പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിസാഡ് വില്യംസ് നാലും ലുംഗിസാനി എൻഗിഡി, ബോൺ ഫോർച്യുൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam