ആൽപ്‌സ് പർവതനിരകളിലെ സ്കീയിംഗിനിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കഴിഞ്ഞ 11 വർഷമായി റേസിംഗ് ട്രാക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് ഏഴ് തവണ ഫോർമുല വൺ ലോകചാമ്പ്യനായ ജർമ്മൻ താരം മൈക്കൽ ഷൂമാക്കർ.
രണ്ട് ശസ്ത്രക്രീയകൾക്കൊടുവിൽ ജീവൻ തിരിച്ചുപിടിച്ചെങ്കിലും ശരീരത്തിന്റെ ചലനാവസ്ഥയും ബോധവും നഷ്ടമായിരുന്നു. ഇപ്പോഴിതാ റേസിംഗ് ആരാധകർക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.
മകൾ ജിന ഷൂമാക്കർ വിവാഹത്തിൽ മൈക്കൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. സ്‌പെയ്‌നിലെ മജോർക്കയിലെ യാസ്മിൻ വില്ലയിലായിരുന്നു ചടങ്ങുകൾ. അരമണിക്കൂർ കൊണ്ട് വിവാഹചടങ്ങുകൾ പൂർത്തിയായതുമായാണ് വിവരം.
കുതിര സവാരിയിലെ മിന്നും താരവുമായ ജിന ഷൂമാക്കർ കാമുകനായ ഇയാൻ ബെത്കെയാണ് വിവാഹം ചെയ്തത്. 2017-ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന എഫ്ഇഐ വേൾഡ് റെയ്‌നിങ് ചാംപ്യൻഷിപ്പ് ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ജിന മരിയ 2018 ഫെബ്രുവരിയിൽ, നാഷനൽ റെയ്‌നിങ് ഹോഴ്‌സ് അസോസിയേഷന്റെ മത്സരത്തിൽ സ്വർണ മെഡൽ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്