കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി; രോഗി രക്തസ്രാവത്തെ തുടർന്ന് മരിച്ചു

OCTOBER 5, 2024, 10:29 AM

കോട്ടയം: കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി മറിഞ്ഞതായി റിപ്പോർട്ട്. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. 

ആംബുലൻസിലുണ്ടായിരുന്ന രോഗി രക്തസ്രാവത്തെ തുടർന്ന് പിന്നീട് മരിച്ചു. പാറത്തോട് സ്വദേശി പി കെ രാജുവാണ് മരിച്ചത്. 

അതേസമയം ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam