ബാസ്‌ബോളിന് മറുപടിയായി ഇന്ത്യയുടെ 'ഗംബോള്‍'; ഇംഗ്ലണ്ട് കരുതിയിരിക്കണമെന്ന് ഗില്‍ക്രിസ്റ്റ്

OCTOBER 2, 2024, 4:32 PM

ഇന്ത്യയുടെ ആക്രമണ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിനിടെ, മഴ കാരണം രണ്ട് ദിവസം നഷ്ടമായിട്ടും ആക്രമണാത്മക ബാറ്റിംഗ് ശൈലിയിലൂടെ  സന്ദർശകരെ ഞെട്ടിക്കാൻ ഇന്ത്യക്കായി. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് ശൈലി ഇംഗ്ലണ്ടിൻ്റെ പ്രശസ്തമായ 'ബേസ്ബോൾ' സമീപനവുമായാണ് പലരും  താരതമ്യപ്പെടുത്തിയത്.

ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ മൈക്കല്‍ വോണും ആദം ഗില്‍ക്രിസ്റ്റും ഇന്ത്യന്‍ ടീമില്‍ നിന്നുള്ള പുതിയ സമീപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സംഭാഷണത്തിനിടെ ആദം ഗില്‍ക്രിസ്റ്റ് ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ ‘ഗാംബോള്‍’ എന്ന് വിശേഷിപ്പിച്ചു. ”(ഗൗതം) ഗംഭീര്‍ ഇതിനകം ഗാംബോളിന് പേറ്റന്റ് നേടിയിട്ടുണ്ട്. ഇനി ഇംഗ്ലണ്ട് കരുതലോടെയാണ് മുന്നേറേണ്ടതെന്ന്  ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഇന്ത്യ ഇംഗ്ലണ്ടിൻ്റെ മാതൃക പകർത്തുകയാണെന്ന വോണിൻ്റെ പരാമർശം ഉടൻ തന്നെ സോഷ്യൽ മീഡിയ പ്രതികരണത്തിന് കാരണമായി. ബാസ്ബോളിൻ്റെ ഉയർച്ചയ്ക്ക് മുമ്പ് ആക്രമണാത്മക ക്രിക്കറ്റ് കളിക്കാനുള്ള ഇന്ത്യയുടെ കഴിവ് അദ്ദേഹം വില കുറച്ചെന്ന് ആരോപിച്ച് നിരവധി ഇന്ത്യൻ ആരാധകരും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനെ വിമർശിച്ചു.

vachakam
vachakam
vachakam

ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ആക്രമണാത്മക ക്രിക്കറ്റ് കളിച്ചതിൻ്റെ ഒരു നീണ്ട ചരിത്രമാണ് ഇന്ത്യക്കുള്ളത്, ബാസ്‌ബോൾ കായികരംഗത്ത് ഒരു പ്രധാന വാക്ക് ആകുന്നതിന് മുമ്പുതന്നെ അവിസ്മരണീയമായ നിരവധി കൗണ്ടർ അറ്റാക്കിംഗ് ഇന്നിംഗ്‌സുകൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലം നിയമിതനായതിനുശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ ആക്രമണാത്മക കളി ശൈലി കൊണ്ടുവന്നതിന് അദ്ദേഹത്തിന്റെ പേരില്‍ നിന്ന് ഉയര്‍ന്നുവന്ന പദമാണ് ബാസ്‌ബോള്‍. അതുപോലെ, ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പേരിലാണ് ‘ഗംബോള്‍’ ഉരിത്തിരിഞ്ഞിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam