'ആദ്യം ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കണം': ഡൊണാള്‍ഡ് ട്രംപ്

OCTOBER 5, 2024, 10:48 AM


ന്യൂയോര്‍ക്ക്: ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സമീപകാല മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കണമെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
 
'ഇറാനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? 'അവരുടെ ആണവായുധങ്ങള്‍ തകര്‍ക്കാത്തിടത്തോളം കാലം, ഒന്നും സംഭവിക്കില്ല'. -ട്രംപ് പറഞ്ഞു.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റില്‍ വലിയ യുദ്ധം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അത് ഒഴിവാക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

200 മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിനെക്കുറിച്ച് പ്രസിഡന്റ് ബൈഡനോട് ചോദിച്ച ചോദ്യത്തെ പരാമര്‍ശിക്കുകയായിരുന്നു ട്രംപ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam