കാല്‍നടയാത്രക്കാരിയെ വണ്ടിയിടിച്ച് കൊന്നതിന് ഡെട്രോയിറ്റിലെ വനിതാ ബസ് ഡ്രൈവര്‍ക്ക് ആറ് മാസം തടവ് 

OCTOBER 4, 2024, 3:04 AM

ഡെട്രോയിറ്റ്: കാല്‍നടയാത്രക്കാരിയെ വണ്ടിയിടിച്ച് കൊന്നതിന് ഡെട്രോയിറ്റിലെ വനിതാ ബസ് ഡ്രൈവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ. ജെറാള്‍ഡിന്‍ ജോണ്‍സന്‍ എന്ന ബസ് ഡ്രൈവറെയാണ് കോടതി ശിക്ഷിച്ചത്. ജോണ്‍സന്‍ ഓടിച്ച ബസിടിച്ച് ആളുകള്‍ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്.

2023 ജൂണില്‍ ഡെട്രോയിറ്റ് ഡൗണ്ടൗണില്‍ റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന 67 കാരിയായ ജാനിസ് ബൗവര്‍ ജോണ്‍സന്‍ ഓടിച്ച സിറ്റി ബസ് ഇടിച്ച് മരിക്കുകയായിരുന്നു.

61 കാരനായ ജോണ്‍സന്റെ ഡ്രൈവിംഗ് റെക്കോര്‍ഡ് ജഡ്ജി പരിശോധിച്ചു. 2015 ല്‍ ബസിന്റെ മുന്നില്‍നിന്ന് ബൈക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ജോണ്‍സന്‍ ഓടിച്ച ബസിടിച്ച് മരിച്ചിരുന്നു. ഇതിന് ശേഷവും നിരവധി അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. 18 മാസത്തിലേറെയായി ജോണ്‍സണ്‍ ജോലിയില്‍ തിരിച്ചെത്തിയില്ല. 

vachakam
vachakam
vachakam

ജോണ്‍സണ്‍ കോടതിയില്‍ സംസാരിച്ചില്ല.

''അവള്‍ യാത്രക്കാരിയെ കണ്ടില്ല. ഇത് മനഃപൂര്‍വമായ ഒരു പ്രവൃത്തിയായിരുന്നില്ല,'' പ്രതിഭാഗം അഭിഭാഷകന്‍ ഷാരോണ്‍ ക്ലാര്‍ക്ക് വുഡ്സൈഡ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam