കൊല്ലത്ത് സാബോർ അഫ്രോത്ത് ദ്വദിന പഠന ക്യാമ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും

OCTOBER 6, 2024, 12:34 AM

കൊല്ലം: യാക്കോബായ സുറിയാനി സഭ എം.ജെ.എസ്.എസ്.എ കൊല്ലം ഭദ്രാസന സൺഡേസ്‌ക്കുൾ അസോസിയേഷന്റെ അധ്യാപക വിദ്യാർത്ഥി പഠന ക്യാമ്പ് ഒക്ടോബർ 12, 13 തീയതികളിൽ സാബോർ അഫ്രോത്ത് ദ്വിദന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചക്കുവരയ്ക്കൽ മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കുന്ന ക്യാമ്പ് കേരളത്തിലെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

വികാരി ഫാ. ജോർജ് പെരുംപട്ടയത്ത് അധ്യക്ഷത വഹിക്കും. ബിഷപ്പ് മാത്യൂസ് മോർ തേവോദോസിയോസ്, ഫാ. അരുൺ സി എബ്രാഹാം, ഭദ്രാസന സെക്രട്ടറി ഫാ. അബു ടി. സ്‌ക്കറിയാ, വൈദീക ട്രസ്റ്റി ഫാ. ജോജോ സ്‌ക്കറിയ ജോൺ, ഷിബാ റോയി എന്നിവർ പ്രസംഗിക്കും.


vachakam
vachakam
vachakam

തുടർന്ന് സാമൂഹിക അവബോധവും ധാർമ്മിക പ്രബുദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള  മനഃശക്തി പരിശീലന ശില്പശാല. സീനിയർ ജേണലിസ്റ്റും മൈൻഡ് പവർ ട്രെയിനറുമായ ജോഷി ജോർജ് (എറണാകുളം) ശില്പശാല നയിക്കുന്നു.

13-ാം തിയതി രാവിലെ 11ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സുനിൽ ഡി. കുരുവിള മുല്യബോധത്തിൽ എങ്ങിനെ വളരാം എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. സമാപന സമ്മേളനത്തിൽ ബിഷപ്പ് ഡോ. മാത്യൂസ് മോർ തേവോദോസിയോസ് അധ്യക്ഷത വഹിക്കും.

എംജെഎസ്എസ്എ പ്രസിഡന്റ്  ബിഷപ്പ് ഡോ. മാത്യൂസ് മോർ അന്തിമോസ് സമാപന സന്ദേശം നൽകും. ഫാ. സാബു സാമുവേൽ, ഫാ. അരുൺ സി. എബ്രാഹാം, പി. വൈ. ജോൺസൻ, ഷിബി റോയ്, സുസൻ സാജൻ എന്നിവർ പ്രസംഗിക്കും.

vachakam
vachakam
vachakam

തുടർന്ന് സഭാ വൈദീക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഡി. ഇൻസ്‌പെക്ടർ ലിസിക്കുട്ടി പി. ജി, ഇടവക സെക്രട്ടറി ബൈജു അറപ്പുരയ്ക്കൽ എന്നിവരെ ആദരിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam