വാഹന കമ്പനിയായ ഫോക്സ്‌വാഗന്‍ ജർമ്മനിയിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടാനും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനും ഒരുങ്ങുന്നു. ചെലവു ചുരുക്കൽ നയത്തിന്റെ ഭാഗമായാണ് നീക്കം.
ചെലവുചുരുക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് കമ്പനിയുടെ വാദം. ഡിസംബറോടെ തീരുമാനം നടപ്പിലാക്കും. ഇത് യൂറോപ്പിന്‍റെ വാഹന രംഗത്തെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
6 ഫോക്സ്‌വാഗന്‍ പ്ലാന്‍റുകളിലെ തൊഴിലാളികള്‍ക്ക് 20ാം നൂറ്റാണ്ടുമുതല്‍ നല്‍കിവന്ന തൊഴില്‍ സുരക്ഷ പിന്‍വലിച്ച നീക്കത്തോടെയാണ് കമ്പനിയിൽ പ്രശ്നങ്ങളാരംഭിക്കുന്നത്. 2025 ഓടെ കൂട്ടപ്പിരിച്ചുവിടലിന് തയ്യാറെടുക്കുന്നുവെന്നതിൻ്റെ മുന്നറിയിപ്പെന്നോളമായിരുന്നു ഇത്.
നാസി ജർമ്മനി കാലത്ത് ട്രേഡ് യൂണിയനില്‍ നിന്ന് പലിശയെന്ന പേരില്‍ തട്ടിയെടുത്ത തൊഴിലാളികളുടെ പണത്തിലാണ് ഫോക്സ്‍വാഗന്‍ ഉയർന്നതെന്നും 87 വർഷക്കാലപ്പഴക്കമുള്ള ചരിത്രം വിസ്മരിക്കരുതെന്നും ഇതിനോട് തൊഴിലാളി യൂണിയനായ ഐജി മെറ്റല്‍ തുറന്നടിച്ചിരുന്നു.
1937 ല്‍ നാസി പാർട്ടിക്ക് കീഴിലെ ജർമ്മന്‍ ലേബർ ഫ്രണ്ട് 'പീപ്പിള്‍സ് കാർ' എന്ന നിലയില്‍ സാധാരക്കാർക്കുവേണ്ടി സ്ഥാപിച്ച കമ്പനിയാണ് ഫോക്‌സ്‌വാഗന്‍. നാസി സൈന്യത്തിനുവേണ്ടി യുദ്ധോപകരണങ്ങള്‍ നിർമിച്ചതും, നാസി അടിമകളെ തൊഴില്‍ചൂഷണത്തിന് വിധേയരാക്കിയതും തുടങ്ങി ഫോക്സ്‌വാഗന് നീണ്ട കാലത്തെ ചരിത്രമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്