കരാർ പ്രകാരം പേടിഎമ്മിന്‍റെ കീഴിലുള്ള ടിക്കറ്റ് ന്യൂ, പേടിഎം ഇന്‍സൈഡര്‍ എന്നിവ ഇനി സോമാറ്റോയുടെതായി മാറുമെന്ന് റിപ്പോർട്ട്. വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉപകമ്പനികളിലെ മുഴുവൻ ഓഹരികളും 2,048 കോടി രൂപയുടെ കരാര്‍ പ്രകരം സൊമാറ്റോയ്ക്ക് കൈമാറി. ഈ കരാറിന്‍റെ ഭാഗമായി ടിക്കറ്റിംഗ് വിഭാഗത്തിൽ നിന്നുള്ള ഏകദേശം 280 ജീവനക്കാർ സൊമാറ്റോയിലേക്ക് മാറും.
എന്‍റര്‍ടെയ്മെന്‍റ് ടിക്കറ്റിംഗ് ബിസിനസ് കൈമാറ്റ പ്രക്രിയ്ക്ക് 12 മാസം വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കൈമാറ്റം നടന്നാലും പേടിഎം ആപ്പിലൂടെയും ടിക്കറ്റ് ന്യൂ, ഇൻസൈഡർ പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമ, ഇവന്‍റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ ചെയ്യാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്