ഒക്‌ടോബർ 1 മുതൽ പുതിയ ടിഡിഎസ് നിരക്കുകൾ; പുതിയ നികുതി നിയമങ്ങള്‍ ഇങ്ങനെ 

SEPTEMBER 30, 2024, 9:58 PM

ഒക്ടോബർ 1 മുതൽ സാമ്പത്തിക കാര്യങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾ വരുന്നു. പിഎൻബി സേവിംഗ്‌സ് അക്കൗണ്ട് ചാർജുകൾ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ചാർജുകൾ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് റൂൾസ്, സ്‌മോൾ സേവിംഗ്‌സ് സ്‌കീം നിയമങ്ങൾ, ടിഡിഎസ് നിരക്കുകൾ എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ. ഒക്‌ടോബർ 1 മുതൽ എന്തൊക്കെ മാറ്റങ്ങൾ വരുമെന്ന് നോക്കാം.

ടിഡിഎസ് നിരക്ക്

  1. സെക്ഷന്‍ 194ഡിഎ (ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പേയ്‌മെന്റ്), സെക്ഷൻ 194 ജി -( ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പനയുടെ കമ്മീഷൻ), സെക്ഷൻ 194- ഐബി (വ്യക്തികളുടെ അല്ലെങ്കില്‍ ഹിന്ദു അവിഭക്ത കുടുംബങ്ങളുടെ വാടക പേയ്‌മെന്റ്), 194 എം (വ്യക്തികളുടെ ചില പേയ്‌മെന്റുകള്‍) എന്നിവയുടെ ടിഡിഎസ് 5 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി കുറച്ചത് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
  2. സെക്ഷൻ 194 ഒ (ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള ടിഡിഎസ്) ഒരു ശതമാനത്തില്‍ നിന്ന് 0.1 ശതമാനമായി കുറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
  3. ലൈഫ് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് നടത്തുന്ന പേയ്‌മെൻ്റുകളുമായി ബന്ധപ്പെട്ട സെക്ഷൻ 194ഡിഎ  പ്രകാരമുള്ള ടിഡിഎസ്നിരക്ക് കുറച്ചു.  നിലവിലെ 5% നിരക്ക് 2% ആയി കുറയ്ക്കും. 
  4. 1961-ലെ ആദായനികുതി നിയമത്തിൻ്റെ 194ജി വകുപ്പ് ലോട്ടറി ടിക്കറ്റുകൾ വിൽക്കുമ്പോൾ നടത്തുന്ന കമ്മീഷനെയോ മറ്റ് സമാന പേയ്‌മെൻ്റുകളെയോ സംബന്ധിച്ചുള്ളതാണ്. നിർദ്ദിഷ്ട ഭേദഗതി പ്രകാരം, സെക്ഷൻ 194G പ്രകാരമുള്ള ടിഡിഎസ് നിരക്ക് നിലവിലെ 5% ൽ നിന്ന് 2% ആയി കുറയ്ക്കും.
  5. യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തുന്ന പേയ്‌മെൻ്റുകളുമായി ബന്ധപ്പെട്ട സെക്ഷൻ 194 എഫ് ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ഭേദഗതി 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
  6. 50 ലക്ഷം രൂപയിൽ കൂടുതലുള്ള സ്ഥാവര വസ്‌തുക്കളുടെ വിൽപ്പനയ്‌ക്കുള്ള പേയ്‌മെൻ്റുകളിൽ 1% ടിഡിഎസ് നൽകണമെന്ന് പുതിയ വ്യവസ്ഥയിൽ പറയുന്നു.

ചെറുകിട സമ്പാദ്യ നിയമങ്ങൾ

vachakam
vachakam
vachakam

സുകന്യ സമൃദ്ധി യോജന (SSY), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) തുടങ്ങി പോസ്റ്റ് ഓഫീസ് വഴി തുറന്നിട്ടുള്ള ചെറുകിട സമ്പാദ്യ പദ്ധതി ( Small Savings Scheme) അക്കൗണ്ടുകൾക്കായി സർക്കാർ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിക്ക് കീഴിൽ തുറക്കുന്ന ക്രമരഹിത അക്കൗണ്ടുകൾക്കും ഈ നിയമം ബാധകമായിരിക്കും. ഇതിനുവേണ്ട മാർഗ്ഗനിർദേശങ്ങളും ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും.

ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് നിരക്കുകൾ

vachakam
vachakam
vachakam

ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്കുള്ള എയർപോർട്ട് ലോഞ്ച് ആക്‌സസ് നയത്തിലും സർക്കാർ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് രണ്ട് കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കും.

എന്നാൽ ഇതിനായി കഴിഞ്ഞ പാദത്തിൽ 10,000 രൂപയെങ്കിലും ചെലവഴിക്കണം. 2024 ഒക്ടോബർ-നവംബർ-ഡിസംബർ പാദത്തിൽ കോംപ്ലിമെൻ്ററി ലോഞ്ച് പ്രവേശനത്തിന് യോഗ്യത നേടുന്നതിന്, ജൂലൈ-സെപ്റ്റംബർ-ഓഗസ്റ്റ് കാലയളവിൽ നിങ്ങൾ കുറഞ്ഞത് 10,000 രൂപ ചെലവഴിക്കേണ്ടതുണ്ട്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമം

vachakam
vachakam
vachakam

Smartbuy പ്ലാറ്റ്‌ഫോമിൽ എല്ലാ കലണ്ടർ പാദത്തിലും ആപ്പിൾ ഉൽപ്പന്നങ്ങൾക്കുള്ള റിവാർഡ് പോയിൻ്റുകളുടെ റിഡീംഷൻ എച്ച്‌ഡിഎഫ്‌സി ബാങ്ക് പരിമിതപ്പെടുത്തി.

കൂടാതെ ഒക്ടോബർ 1 മുതൽ, SmartBuy പോർട്ടൽ തനിഷ്‌ക് വൗച്ചറുകൾക്കുള്ള റിവാർഡ് പോയിൻ്റുകളുടെ റിഡീംഷൻ ഒരു കലണ്ടർ പാദത്തിൽ 50,000 റിവാർഡ് പോയിൻ്റുകളായും പരിമിതപ്പെടുത്തും. ഇൻഫിനിയ, ഇൻഫിനിയ മെറ്റൽ കാർഡുകൾക്ക് മാത്രമേ ഈ മാറ്റങ്ങൾ ബാധകമാകൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam