തിരുവനന്തപുരം: റെക്കോർഡ് വില വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ നേരിയ കുറവ് വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്.
സംസ്ഥാനത്ത് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,240 രൂപയാണ്. തിങ്കളാഴ്ച പവന് 160 രൂപകുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 820 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വില 7,030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,810 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്