ബ്രസീലിയ: രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് ബ്രസീല്‍ ഓഗസ്റ്റില്‍ ഏർപ്പെടുത്തിയ താല്‍ക്കാലിക വിലക്ക് സുപ്രീം കോടതി നീക്കിയതായി റിപ്പോർട്ട്. എക്സിന് ചുമത്തിയ 5.2 മില്യണ്‍ ഡോളർ പിഴ കമ്പനി അടച്ചതിനെ തുടർന്നാണ് ജഡ്‌ജ് അലക്‌സാന്ദ്രേ ഡി മൊറേസ് വിലക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്.
അതേസമയം വ്യാജ വിദ്വേഷ വാർത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് എക്‌സിന് വിലക്കേർപ്പെടുത്തിയതും പിഴ ചുമത്തിയതും. എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ - വിദ്വേഷ വാർത്തകള്‍ പ്രചരിക്കുന്നുണ്ട് എന്നായിരുന്നു ബ്രസീലിയൻ സുപ്രീം കോടതിയുടെ കണ്ടെത്തല്‍.
പ്ലാറ്റ്‌ഫോം 24 മണിക്കൂറിനുള്ളില്‍ ആക്ടീവാക്കാൻ ബ്രസീല്‍ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററിന് കോടതി നിർദേശം നല്‍കി എന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 5.2 മില്യണ്‍ ഡോളർ (43,66,77,800 രൂപ) പിഴ കമ്പനി അടച്ചതായി ജഡ്‌ജി സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്