ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായാണ് ഒരു ഡോളറിന് 84.13 രൂപയാണ് ഇന്നത്തെ വിപണി മൂല്യം. 2024 സെപ്റ്റംബർ 12ന് രേഖപ്പെടുത്തിയ 83.98 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യൻ കറൻസിയുടെ മൂല്യം 84 രൂപയിലേക്ക് ഇടിയുന്നത്.
ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതാണ് രൂപയ്ക്ക് പ്രധാനമായും തിരിച്ചടിയാകുന്നത്. ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യൻ ഓഹരികളിൽനിന്ന് പിൻവലിച്ചിട്ടുണ്ട്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപകർ ചൈനയിലേക്ക് ചുവടുമാറ്റി തുടങ്ങിയതാണ് പ്രധാന വെല്ലുവിളി. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ചൈനീസ് സർക്കാർ അടുത്തിടെ നിരവധി ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതാണ് വിദേശ നിക്ഷേപകരെ ഇന്ത്യ വിടാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ മാസങ്ങളിൽ, റിസർവ് ബാങ്ക് അതിൻ്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ നിന്ന് വലിയ അളവിൽ ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യത്തകർച്ച തടയാൻ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്