പൊന്നിന് പൊന്നും വില, പവന് 640 രൂപ കൂടി

OCTOBER 18, 2024, 11:37 AM

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച്  സ്വർണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്.

 ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 7240 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 57,000 കടന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

vachakam
vachakam
vachakam

എന്നാൽ ഒക്ടോബർ നാലിന് ഇത് 56,960 രൂപയായി ഉയർന്ന് അതുവരെയുള്ള ഏറ്റവും ഉയർന്ന വിലയെന്ന റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു.  



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam