ജന്മനാട്ടിലേക്കില്ലെന്ന് ഷാക്കിബ് അൽ ഹസൻ

OCTOBER 18, 2024, 2:07 PM

ദുബായ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ ജന്മനാടായ ബംഗ്‌ളാദേശിലേക്ക് പോകാൻ വിസമ്മതം പ്രകടിപ്പിച്ച് ആൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. മുൻ പ്രസിഡന്റ് ഷേഖ് ഹസീനയുടെ പാർട്ടിക്കാരനും മുൻ എം.പിയുമായ ഷാക്കിബിനെതിരെ അടുത്തിടെയുണ്ടായ കലാപത്തെത്തുടർന്ന് കൊലക്കേസ് ഉൾപ്പടെ എടുത്തിരുന്നു. നാട്ടിലെത്തിയാൽ ഈ കേസിൽ അറസ്റ്റ് ഷാക്കിബ് ഭയക്കുന്നുണ്ട്.

കഴിഞ്ഞമാസം ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഷാക്കിബ് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ മതിയായ സുരക്ഷ ബംഗ്‌ളാദേശിൽ ഒരുക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയോടെ വിരമിക്കാമെന്ന് അറിയിച്ചിരുന്നു.

ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോർഡിന് ഇതിനനുകൂലമായ നിലപാടായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam