റൊണാള്‍ഡോയുടെ ആ റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ഇനി മെസ്സിയും 

OCTOBER 16, 2024, 3:05 PM

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയയ്‌ക്കെതിരെ ഹാട്രിക് നേടിയതിന് ശേഷം, ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ കളിക്കാരനെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി പങ്കിട്ടു.

ബൊളീവിയക്കെതിരായ മത്സരത്തിൻ്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ജൂലിയൻ അൽവാരസ്, മാർട്ടിനെസ്, തിയാഗോ അൽമേഡ എന്നിവരാണ് അർജൻ്റീനയുടെ മറ്റ് ഗോളുകൾ നേടിയത്. എതിരില്ലാത്ത ആറ് ഗോളുകൾക്ക് ബൊളീവിയയെ പരാജയപ്പെടുത്തി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും പത്ത് വീതം ഹാട്രിക്കുകള്‍ ഉണ്ട്. ദേശീയ ടീമീനായി ഈ നേട്ടം കൈവരിച്ച രണ്ടേ രണ്ടുതാരങ്ങളും ഇവരാണ്.

vachakam
vachakam
vachakam

 'ഇവിടെ വന്ന് കളിക്കുമ്ബോള്‍ ജനങ്ങളുടെ സ്‌നേഹം അനുഭവിക്കുന്നു. അവര്‍ എന്റെ പേര് ഉച്ചത്തില്‍ വിളിക്കുമ്ബോള്‍ ഞാന്‍ ആവേശഭരിതാനാണ്. അര്‍ജന്റീനയില്‍ കളിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു' മെസി എക്‌സില്‍ കുറിച്ചു.  2012 ഫെബ്രുവരി 29ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിലാണ് മെസി തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് നേടിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam