പാക്കിസ്താന്റെ ജയം പ്രതീക്ഷിച്ച് ഇന്ത്യൻ വനിതകൾ

OCTOBER 14, 2024, 6:27 PM

വനിതാ ടി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായെന്ന് പറയാം.

തോറ്റെങ്കിലും ഗ്രൂപ്പ് എയിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. നേരിയ സെമി ഫൈനൽ സാധ്യതകളും നിലനിൽക്കുന്നുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

ഇരു ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന നാലിലെത്തുക. എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയ ഓസീസിന് നാല് മത്സരങ്ങളിൽ എട്ട് പോയിന്റാണുള്ളത്. അവർ അവസാന നാലിൽ എത്തുകയും ചെയ്തു. നാല് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ നാല് പോയിന്റുമായി രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നാല് പോയിന്റുള്ള ന്യൂസിലൻഡ് മൂന്നാമത്. കിവീസിന് പാക്കിസ്താനെതിരായ മത്സരം ബാക്കിയുണ്ട്. മൂന്ന് മത്സരങ്ങളിൽ രണ്ട് പോയിന്റുള്ള പാക്കിസ്താൻ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയുടെ സാധ്യതകൾ നേരത്തെ അവസാനിച്ചു.

vachakam
vachakam
vachakam

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് നടക്കുന്ന ന്യൂസിലൻഡ് - പാക്കിസ്താൻ പോരാട്ടം അതിനിർണായകമാണ്. മത്സരത്തിൽ ന്യൂസിലൻഡ് ജയിക്കുകയോ, മത്സരം ഉപേക്ഷിക്കുകയോ ചെയ്താൽ ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങാം. ന്യൂസിലൻഡ് സെമിയിലേക്ക്. ഇനി പാക്കിസ്താനാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് സെമിയിൽ കയറാം. ചുരുക്കത്തിൽ പാക്കിസ്താൻ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമിയിലെത്താനാവൂ. ഇനി ഇന്ത്യയുടെ നെറ്റ് റൺറേറ്റ് മറികടക്കുന്ന രീതിയിൽ പാക്കിസ്താൻ ജയിച്ചാൽ അവർക്കും അവസാന നാലിലെത്താം. എന്നാൽ അത്തരത്തിലൊരു സാധ്യത വിരളമാണെന്ന് മാത്രം.

ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയാണ് ഇന്ത്യക്ക് വിനയായത്. ശ്രീലങ്ക, പാക്കിസ്താൻ ടീമുകളോട് മാത്രമാണ് ഇന്ത്യക്ക് ജയിക്കാൻ സാധിച്ചത്. ന്യൂസിലൻഡ് ഓസീസിനോട് തോറ്റെങ്കിലും ഇന്ത്യയേയും ശ്രീലങ്കയേയും മറികടക്കാനായത് നേട്ടമായി. ഇന്ന് പാക്കിസ്താനെ മറികടന്നാൽ സെമി ഉറപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam