ഫ്രാൻസിന്റെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന സിനദിൻ സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സിദാൻ യുണൈറ്റഡിൽ എത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ തന്ത്രങ്ങൾ ഫലം കാണാതെ വന്നതോടെയാണ് ക്ലബ്ബ് പുതിയ പരിശീലകനെ തേടുന്നത്. മുൻ ചെൽസി പരിശീലകൻ തോമസ് ട്യുഷെലിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിട്ടുണ്ട്.
പരിശീലകനായി എത്തിയാൽ ഒരു ബാഴ്സലോണ താരത്തെ ടീമിലെത്തിക്കണമെന്ന ആവശ്യം സിദാൻ ക്ലബ്ബ് മാനേജ്മെന്റിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്