ഐസിസി ടി20 റാങ്കിംങ്; ഞെട്ടിച്ച് സഞ്ജു, മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ 

OCTOBER 16, 2024, 6:38 PM

ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിലും വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരങ്ങളായ സഞ്ജു സാംസണ്‍, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍.

ഓസീസ് താരം ട്രാവിസ് ഹെഡാണ് ഒന്നാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാമതുണ്ട്. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, പാക് താരം ബാബര്‍ അസം എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേരത്തെ 65-ാമതായിരുന്ന റിങ്കു 22 സ്ഥാനങ്ങള്‍ മറികടന്ന് 43-ാമതെത്തി. 154-ാമതായിരുന്നു സഞ്ജുവിന് ഇപ്പോള്‍ 65-ാം റാങ്കാണ്. 91 സ്ഥാനങ്ങളാണ് താരം മറികടന്നത്.

vachakam
vachakam
vachakam

നിതീഷ് കുമാര്‍ റെഡ്ഡി 255 സ്ഥാനങ്ങള്‍ മറികടന്ന് 72-ാമതെത്തി. അന്താരാഷ്ട്ര ടി20യിലെ താരത്തിന്റെ അരങ്ങേറ്റം ഈ പരമ്ബരയിലൂടെയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam