ഇംഗ്ലീഷ് ഫുട്ബോളില്‍ പുതുയുഗം; തോമസ് ടുഹേൽ  പരിശീലകൻ 

OCTOBER 16, 2024, 6:40 PM

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി തോമസ് ടുഹേലിനെ നിയമിച്ചു.യൂറോകപ്പിന് പിന്നാലെ ഗാരെത് സൗത്ത് ഗേറ്റ് രാജിവെച്ച ഒഴിവിലേക്കാണ് ടുഹേലിന്റെ നിയമനം.

 ''ഇംഗ്ലണ്ട് ടീമിന് ദിശാബോധം നല്‍കാൻ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ രാജ്യത്തെ കളിയുമായി എനിക്ക് ദീർഘകാലത്തെ വ്യക്തിബന്ധമുണ്ട്. ഒരുപാട് മികച്ച നിമിഷങ്ങള്‍ ഈ ടീമിനൊപ്പം എനിക്കുണ്ട്.

പ്രതിഭകളായ ഒരുപറ്റം താരങ്ങളോടൊപ്പം വർക്ക് ചെയ്യുന്നതില്‍ സന്തോഷമുണ്ട്. 2026 ഫുട്ബോള്‍ ലോകകപ്പാണ് പ്രധാനലക്ഷ്യം'' -ടുഹേല്‍ പ്രതികരിച്ചു. 2025 മുതലാകും ടുഹേല്‍ ചുമതല ഏറ്റെടുക്കുക.

vachakam
vachakam
vachakam

ജർമനിക്കാരനായ ടുഹേല്‍ ബൊറൂഷ്യ ഡോർട്ട്മുണ്ട്, പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക് അടക്കമുള്ള വമ്ബൻ ക്ലബുകളുടെ പരിശീലകനായിരുന്നു. 2020-21 സീസണില്‍ ചെല്‍സിയെ ചാമ്ബ്യൻസ് ലീഗ് കിരീടം നേടി.  .

സ്വെൻഗ്വരാൻ എറിക്സണ്‍, ഫാബിയോ കാപ്പല്ലോ എന്നിവർക്ക് ശേഷം ഇംഗ്ലണ്ട് കോച്ചാകുന്ന ആദ്യ വിദേശിയാണ് ടുഹേല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam