മെസ്സിയുടെ ആറാട്ട് തുടരും; 2026 ലോകകപ്പ് കളിക്കുമെന്ന് താരം

OCTOBER 16, 2024, 3:47 PM

37-ാം വയസ്സിലും ക്യാപ്റ്റൻ ലയണൽ മെസ്സി ഇപ്പോഴും അർജൻ്റീനയ്ക്കായി ഗ്രണ്ടിൽ ആറാടുകയാണ്. കഴിഞ്ഞ ദിവസം  നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയക്കെതിരെ ഹാട്രിക് ഗോളും രണ്ട് അസിസ്റ്റുമായി മെസ്സി കളം നിറഞ്ഞു. 


ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്കായി. രാജ്യാന്തര ജഴ്‌സിയിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയ താരമെന്ന പോർച്ചുഗീസ് താരത്തിൻ്റെ റെക്കോർഡ് മെസ്സി പങ്കിട്ടു. ഇരുവർക്കും 10 ഹാട്രിക്കുകളാണുള്ളത്.

vachakam
vachakam
vachakam


അതോടൊപ്പം 2026 ലോകകപ്പ് കളിക്കാനുണ്ടാവുമെന്ന ഉറപ്പും  മെസി നല്‍കുന്നുണ്ട്. മത്സരശേഷം മെസി പറഞ്ഞതിങ്ങനെ... ''കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദേശീയ ജേഴ്‌സിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ട്. എനിക്ക് സഹായം ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ ഈ ജേഴ്‌സിയിലുണ്ടാവും. ഈ ടീം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു, ആത്മാര്‍ത്ഥതയോടെ താരങ്ങള്‍ കളിക്കുന്നത്. 


vachakam
vachakam
vachakam

2026 ലോകകപ്പിലായിരിക്കും ഞാന്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അവസാനം കളിക്കുക. ഞാന്‍ ഈ ടീമിനൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നു. അര്‍ജന്റീന ജേഴ്സിയില്‍ ആളുകള്‍ എന്നെ സ്നേഹിക്കുകയും എന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.'' 2026 ലോകകപ്പ് വരെ തുടര്‍ന്നുകൂടെ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മെസി മറുപടി പറഞ്ഞത്.


എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. മെസിക്ക് പുറമെ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റുഗോള്‍ നേടിയത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam