ലാത്തി വീശലോ പ്രത്യേക സഞ്ചാരപാതയോ വേണ്ട: പൊലീസിനോട് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍

OCTOBER 16, 2024, 4:26 PM

ശ്രീനഗര്‍: പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കും വിധം ലാത്തി വീശുകയും നടപടികളെടുക്കുകയും ചെയ്യരുതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ ഉത്തരവില്‍ ഒമര്‍ അബ്ദുള്ള. താനടക്കം വിഐപികള്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പൊതുജനങ്ങളെ മാറ്റിനിര്‍ത്താന്‍ ഇത്തരം ആക്രമണോല്‍സുക നടപടികള്‍ എടുക്കരുതെന്നാണ് പൊലീസിന് ഒമര്‍ നല്‍കിയ നിര്‍ദേശം.

തന്റെ സുഗമ സഞ്ചാരത്തിനായി ഹരിത ഇടനാഴി ഉണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ പോലീസിനോട് ആവശ്യപ്പെട്ടു.

'ഞാന്‍ റോഡിലൂടെ പോകുമ്പോള്‍ ഹരിത ഇടനാഴിയോ ഗതാഗത തടസ്സമോ ഉണ്ടാകരുതെന്ന് ജമ്മു കശ്മീര്‍ പോലീസ് ഡിജിയോട് ഞാന്‍ സംസാരിച്ചു. പൊതുജനങ്ങളുടെ അസൗകര്യം പരമാവധി കുറയ്ക്കാനും സൈറണുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ഞാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരുമാറ്റം ജനസൗഹൃദമായിരിക്കണം, അസൗകര്യം ഉണ്ടാക്കാന്‍ വേണ്ടിയല്ല അവര്‍,' ഒമര്‍ അബ്ദുള്ള എക്സില്‍ എഴുതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam